കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ത്തീ​ര​ത്ത്
Wednesday, August 10, 2022 10:51 PM IST
അ​മ്പ​ല​പ്പു​ഴ: നാ​ലു ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ത്തീ​ര​ത്ത് ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് കാ​ക്കാ​ഴം അ​ന​ന്ത ഭ​വ​ന​ത്തി​ൽ (പു​തു​വ​ൽ) അ​ന​ന്ത​ന്‍റെ ഭാ​ര്യ സ്വ​പ്ന (45)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ കാ​ക്കാ​ഴം ക​ട​ൽ​ത്തീ​ര​ത്ത് കൈ ​ഉ​യ​ർ​ന്ന നി​ല​യി​ൽ, ക​ണ്ട​ത്. ശ​രീ​രം ടെ​ട്രാ​പോ​ഡു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സെ​ത്തി ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്താ​ൽ ടെ​ട്രാ​പോ​ഡു​യ​ർ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ദി​വ​സ വേ​ത​ന ജോ​ലി​ക്കാ​രി​യാ​ണ്. ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം മ​ക​ൾ ഗോ​പി​ക​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൻ ഹ​രി നാ​രാ​യ​ണ​ൻ.
എ​ച്ച്.​സ​ലാം എം​എ​ൽ​എ, എ​ഡി​എം സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജാ ര​തീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.