സ​മ​ര​മു​ഖ​ത്തു​നി​ന്ന് വിടവാങ്ങിയത് ജനകീയനായ നേതാവിനെ
Wednesday, August 10, 2022 10:51 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ ജി​ല്ല​യി​ൽ ഇ​ട​തു മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. പ​ള്ളാ​ത്തു​രു​ത്തി വാ​ർ​ഡി​ൽ മു​ക്ക​ത്തു വീ​ട്ടി​ൽ എം.​ജെ. വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ മു​ക്കം ബേ​ബി (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വീ​ട്ടി​ലെ​ത്തി ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മു​ക്കം ബേ​ബി​യെ ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ.
ആ​ല​പ്പു​ഴ​യി​ലെ സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
കൈ​ന​ക​രി​യാ​ണ് മു​ക്കം ബേ​ബി​യു​ടെ ജ​ന്മ​ദേ​ശം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് മു​ള​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യ്ക്കു താ​മ​സം മാ​റ്റു​ക​യാ‌‌‌‌‌‌​യി​രു​ന്നു. പ്ര​ത്യേ​ക കാ​ര​ണം ഇ​ല്ലാ​തെ​ത​ന്നെ ന​ഗ്ന​പാ​ദ​നാ​യാ​ണ് മു​ക്കം ബേ​ബി ന​ട​ന്നി​രു​ന്ന​ത്.
വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് പ്ര​വ​ർ​ത്തി​ച്ച ബേ​ബി​ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ടു​ള്ള രാ​ഷ്ട്രീ​യ​മി​ല്ലാ​യി​രു​ന്നു. വ​ലി​പ്പ​ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രു​മാ​യും സൗ​ഹൃ​ദം സൂ​ക്ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു മി​ടു​ക്കു​ണ്ടാ​യി​രു​ന്നു. ഏ​തു ചേ​രി​ൽ​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും മി​ക​ച്ച സൗ​ഹൃ​ദ​മാ​യി​രു​ന്നു. തി​ക​ഞ്ഞ വ​ള്ളം​ക​ളി പ്രേ​മി​ക്കൊ​പ്പം മി​ക​ച്ചൊ​രു ക​ർ​ഷ​ക​നും കൃ​ഷി​ക്കാ​ര​നും മാ​യി​രു​ന്നു ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ- ജോ​സ് മു​ക്കം, പ​രേ​ത​നാ​യ തോ​മ​സ്, പ​രേ​ത​നാ​യ സി​ബി​ച്ച​ൻ, റോ​സ​മ്മ മാ​ത്യു, ജോ​ണി മു​ക്കം (കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി, യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചെ​യ​ർ​മാ​ൻ).