മ​ണ​ൽക്കൊള്ള: പ​രാ​തി ന​ൽ​കി​യ ജ​ന​പ്ര​തി​നി​ധി​യെ കൈ​യേറ്റം ചെ​യ്ത​താ​യി പ​രാ​തി
Wednesday, August 10, 2022 10:51 PM IST
ആ​ല​പ്പു​ഴ: മ​ണ​ൽക്കൊള്ള ന​ട​ത്തു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ ജ​ന​പ്ര​തി​നി​ധി​യെ കൈയേറ്റം ചെ​യ്ത​താ​യി പ​രാ​തി. എ​ക്സ​ൽ ഗ്ലാ​സിലെ മ​ണ​ലൂ​റ്റ് പ​രാ​തി ന​ൽ​കി​യ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. ഷാ​ജി​യെ​യാ​ണ് മ​ണ​ൽ ക​ട​ത്ത് സം​ഘം കൈയേറ്റം ചെ​യ്ത​ത്.
എ​ക്സ​ൽ ഗ്ലാ​സി​ലെ മ​ണ​ലൂ​റ്റ് പ​രി​ശോ​ധി​ക്കാ​ൻ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വി​ഭാ​ഗം എ​ത്തി​യി​രു​ന്നു. ഇ​വ​ർ അ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ഷാ​ജി​യും സ്ഥ​ല​ത്തെ​ത്തി. മ​ണ​ൽ കു​ഴി​ച്ചെ​ടു​ത്തു​ള്ള ജി​യോ​ള​ജി​സ്റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ണ​ൽ ക​ട​ത്ത് സം​ഘം കൈ​യേറ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘം ഷാ​ജി​യു​ടെ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് കൈ​ക്ക​ലാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഫോ​ൺ ക​ണ്ടെ​ടു​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഷാ​ജി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ശോ​ധി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം
മ​ണ​ലൂ​റ്റു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ​യാ​ൾ പ​റ​ഞ്ഞ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​യോ​ള​ജി​സ്റ്റ് ത​യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി ടി.​പി. ഷാ​ജി രം​ഗ​ത്ത്. എ​ക്സ​ൽ ഗ്ലാ​സി​ലെ പ​കു​തി ഭൂ​മി​യി​ൽനി​ന്നും ഇ​തി​നോ​ട​കം മ​ണ​ലൂ​റ്റി​ക്ക​ഴി​ഞ്ഞു. മ​ണ​ലൂ​റ്റി​യ ഭാ​ഗ​ങ്ങ​ൾ പ​രാ​തി​ക്കാ​ര​ൻ നേ​രി​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി പ​റ​ഞ്ഞി​ട്ടും ആ ​ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ല്ല. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കാ​ര്യം ജി​യോ​ള​ജി​സ്റ്റ് നേ​ര​ത്തെ മ​ണ​ൽ ക​ട​ത്തു​കാ​രെ അ​റി​യി​ച്ച​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രാ​തി​ക്കാ​ര​ൻ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടും നീ​തി​യു​ക്ത​മാ​യ നി​ല​പാ​ട​ല്ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ടു​ത്ത​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. പ​രി​ശോ​ധ ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് ഫോ​ൺ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും മാ​ധ്യ​മ​ങ്ങ​ളെ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​യോ​ള​ജി​സ്റ്റി​നോ​ട്
മ​ണ്ണി​ന്‍റെ വി​ല ചോ​ദി​ച്ച്
ലോ​റി ഡ്രൈ​വ​ർ

ജി​യോ​ള​ജി​സ്റ്റി​നോ​ട് മ​ണ്ണു​വി​ല ചോ​ദി​ച്ച് ലോ​റി​ക്കാ​ര​നെ​ത്തി​യ​ത് ചി​രി പ​ട​ർ​ത്തി. എ​ക്സ​ൽ ഗ്ലാ​സ്സി​ലെ മ​ണ​ലൂ​റ്റ് പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ ജി​യോ​ള​ജി​സ്റ്റ് ഡോ. ​എ.​കെ. മ​നോ​ജി​നോ​ടാ​ണ് കാ​യം​കു​ളം ര​ജി​സ്ട്രേ​ഷ​നു​ള്ള ലോ​റി​യു​ടെ ഡ്രൈ​വ​ർ ഒ​രു ലോ​റി മ​ണ​ലി​ന്‍റെ വി​ല ചോ​ദി​ച്ച​ത്.
ചോ​ദ്യം കേ​ൾ​ക്കാ​ത്ത ഭാ​വ​ത്തി​ൽ ഡോ. ​മ​നോ​ജ് നി​ല​കൊ​ണ്ടു. ക​മ്പ​നി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം നി​ല​നി​ന്ന​പ്പോ​ൾ പ​രാ​തി​ക്കാ​ര​നോ​ട് സം​സാ​രി​ക്കാ​നാ​ണ് ജി​യോ​ള​ജി​സ്റ്റ് ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലേ​ക്ക് വ​ന്ന​ത്.