പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ന്നു കൊ​ടി​യേ​റ്റ്
Wednesday, August 10, 2022 10:51 PM IST
പൂ​ച്ചാ​ക്ക​ൽ: മ​രി​യ​ൻ -ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. 15 നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 22ന് ​എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന. നാ​ളെ വൈ​കു​ന്നേ​രം 4.30 ജ​പ​മാ​ല, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന.
13ന് ​വൈ​കു​ന്നേ​രം 4.30 മ​ല​ങ്ക​ര റീ​ത്തി​ൽ ദി​വ്യ​ബ​ലി​ക്ക് റ​വ. ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന. 14ന് ​രാ​വി​ലെ 6,7, 9.30, 11, ഉ​ച്ച​യ്ക്ക് 2 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി. നാ​ലി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വേ​സ്പ്പ​ര, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. 15ന് ​രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 9.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി. 10.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് പാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
16 മു​ത​ൽ 21 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, മ​രി​യ​ൻ സ​ന്ദേ​ശം. 22ന് ​വൈ​കു​ന്നേ​രം 4.30ന് ​എ​ട്ടാ​മി​ടം തി​രു​നാ​ൾ ദി​വ്യ​ബ​ലി, മ​രി​യ​ൻ സ​ന്ദേ​ശം. പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.