. ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് 13ന്
Wednesday, August 10, 2022 10:39 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ നി​യ​മ സേ​വ​ന അഥോറി​റ്റി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ നി​യ​മ സേ​വ​ന അഥോ​റി​റ്റി, ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലും 13ന് ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തും. നി​ല​വി​ല്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​രം, ബാ​ങ്കു​ക​ളു​ടെ സ​മ​ര്‍​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അഥോറി​റ്റി, ബി​എ​സ്എ​ന്‍​എ​ല്‍, സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍, തൊ​ഴി​ല്‍ വ​കു​പ്പ് എ​ന്നി​വ​യു​ടെ കേ​സു​ക​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച അ​ണ്ട​ര്‍ വാ​ല്യൂ​വേ​ഷ​ന്‍ കേ​സു​ക​ള്‍, ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ​യും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ലെ പെ​റ്റി കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തേദി​വ​സം പ്ര​ത്യേ​ക സി​റ്റിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. ക​ക്ഷി​ക​ള്‍​ക്ക് നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന​യോ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​കാം. എ​ല്ലാ ക​ക്ഷി​ക​ളും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് സെ​ഷ​ന്‍​സ് ജ​ഡ്ജും ജി​ല്ലാ നി​യ​മ സേ​വ​ന അഥോറി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.

ഹ​രി​ത​ക​ര്‍​മ സേ​ന​ വാ​ര്‍​ഷി​കാ​ഘോ​ഷം

ആ​ല​പ്പു​ഴ: വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മസേ​ന​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷ​വും സെ​മി​നാ​റും ന​ട​ത്തി. പാ​യി​പ്പാ​ട് ആ​ശ്വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഓ​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ഷാ​ന​വാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.