യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ സ​ന്ന​ദ്ധ സേ​ന​യി​ല്‍ അം​ഗ​മാ​കാം
Wednesday, August 10, 2022 10:38 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ടീം ​കേ​ര​ള യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​ല്‍ അം​ഗ​മാ​കാം. ജി​ല്ല​യി​ലെ 18നും 30നു​മി​ട​യി​ല്‍ പ്രാ​യ​വും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​കാ​ന്‍ താ​ത്പ​ര്യ​വു​മു​ള്ള മു​ന്‍​പ് പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അം​ഗ​മാ​യി ചേ​രു​ന്ന​വ​ര്‍​ക്ക് പോ​ലീ​സ്, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ആ​രോ​ഗ്യവി​ഭാ​ഗം, പാ​ലി​യേ​റ്റി​വ് കെ​യ​ര്‍, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ ന​ല്‍​കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. നീ​ന്ത​ല്‍ പ​രി​ശീ​ല​ന​വും ന​ല്‍​കും. ഓ​ഗ​സ്റ്റി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ത​ത്തം​പ​ള്ളി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​ന​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​വ​സാ​ന തീ‌​യ​തി: 20. ഫോ​ണ്‍: 0477 2239736, 9496260067