അന്പലപ്പുഴ ക്ഷേത്രത്തിലെ ന​വീ​ക​രി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം 16ന്
Wednesday, August 10, 2022 10:38 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ന​വീ​ക​രി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം 16ന് ന​ട​ക്കും. അ​ഷ്ട​മിരോ​ഹി​ണി ദി​ന​ത്തി​ൽ വി​പു​ല​മാ​യ പി​റ​ന്നാ​ൾ സ​ദ്യ​യും ന​ട​ത്തു​മെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ധു പി. ​ദേ​വ​സ്വം പ​റ​മ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ശീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ണ​ൻ ജി. ​അ​നു​ഗ്ര​ഹ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ആ​ൽ​ത്ത​റ, ന​ട​പ്പ​ന്ത​ൽ, ക​ളി​ത്ത​ട്ട് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും ക്ഷേ​ത്ര തി​രു​മു​റ്റ​ത്തെ ച​ര​ൽ വി​രി​ക്ക​ലു​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഭ​ക്ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം പു​ർ​ത്തി​യാ​ക്കി​യ​ത്. ഓ​ട നി​ർ​മാ​ണ​ത്തോ​ടു കൂ​ടി​യാ​ണ് ന​ട​പ്പ​ന്ത​ൽ നി​ർ​മി​ച്ച​ത്.
16ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വി​താം​കൂ​ർ രാ​ജകു​ടും​ബാം​ഗം അ​വി​ട്ടം തി​രു​നാ​ൾ ആ​ദി​ത്യ വ​ർ​മ ത​മ്പു​രാ​ൻ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ക്കും.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ന​ന്ത​ഗോ​പ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും.17 ന് ​പു​ല​ർ​ച്ചെ 3ന് ​ന​ട തു​റ​ന്ന ശേ​ഷം 1008 നാ​ളി​കേ​ര​ത്തി​ന്‍റെ അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം ന​ട​ക്കും.
ചി​ങ്ങ​പ്പി​റ​വി ദി​ന​ത്തി​ൽ ഉ​ച്ച​യ് ക്ക് 12.30ന് ​അ​യ്യാ​യി​ര​ത്തോ​ളം ഭ​ക്ത​ർ​ക്കാ​യി പി​റ​ന്നാ​ൾ സ​ദ്യ​യും ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ കു​ടും​ബ വേ​ദി​യാ​ണ് പി​റ​ന്നാ​ൾ സ​ദ്യ സ​മ​ർ​പ്പി​ക്കു​ന്ന​ത്.