ബാ​ർ​ജു​ക​ൾ മാ​റ്റ​ണ​മെ​ന്ന്
Wednesday, August 10, 2022 10:38 PM IST
ക​രു​വാ​റ്റ: പു​ത്ത​നാ​റ്റി​ൽ വ​ള്ളംക​ളി പ​വ​ലി​യ​നി​ലെ​യും കു​റി​ച്ചി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​യു​ടെ സ​മീ​പ​ത്തും കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ബാ​ർ​ജു​ക​ൾ ഉ​ട​ൻ​മാ​റ്റ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​രു​വാ​റ്റ-​നെ​ടു​മു​ടി റൂ​ട്ടി​ൽ കു​റി​ച്ചി​ക്ക​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ‌​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ കൊ​ണ്ടു​ന്ന ബാ​ർ​ജു​ക​ൾ മാ​സ​ങ്ങ​ളാ​യി വ​ള്ളം​ക​ളി പ​വ​ലി​യ​ന്‍റെ മു​ന്നി​ലും കു​റി​ച്ചി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​യു​ടെ സ​മീ​പ​വും കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
ബാ​ർ​ജു​ക​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ പോ​ള നി​റ​യു​ക​യാ​ണ്. ഇ​തു​മൂ​ലം ക​ട​ത്തു​വ​ള്ളം ക​ട​വി​ൽ അ​ടു​പ്പി​ക്കാ​നാ​വു​ന്നി​ല്ല. കൂ​ടാ​തെ ബാ​ർ​ജു​ക​ളി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു ത​ട്ടി ചു​ഴി രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ ക​ൽ​ക്കെ​ട്ടി​നു നാ​ശ​വും കെ​ട്ടി​നു​ള്ളി​ലെ മ​ണ്ണ് ഇ​ള​കി​പ്പോ​കു​ക​യും ബോ​ട്ട് ജെ​ട്ടി​ക്കു ബ​ല​ക്ഷ‌​യം ഉ​ണ്ടാ​യി​രി​ക്കു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ‍​യു​ന്ന​ത്.