ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ്: പു​റ​മ​റ്റം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Wednesday, August 10, 2022 10:38 PM IST
ചെ​ങ്ങ​ന്നൂ​ർ: ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ് ന​ട​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. 18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​ത്. കോ​യി​പ്രം അ​തി​ർ​ത്തി​യി​ലെ പു​റ​മ​റ്റം പ​ടു​തോ​ട് കാ​വു​ങ്ക​ൽ വീ​ട്ടി​ൽ കെ. ​എ​സ്. അ​ജീ​ഷ് ബാ​ബു (42)വാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീസി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ചെ​ങ്ങ​ന്നൂ​രി​ലെ തി​രു​വ​ൻ​വ​ണ്ടൂ​ർ ശ്രീ​വി​ശാ​ഖം ക​ള്ളി​ക്കാ​ട് വീ​ട്ടി​ൽ വി​ഷ്ണു കെ. ​പ​ത്മ​നാ​ഭ​ൻ ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ഇ​ട​നി​ല​ക്കാ​രു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​യി​പ്രം ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു സ​മീ​പം വ​ച്ചാ​ണ് പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​വു​ന്ന​ത്. ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ച് ട്രേ​ഡിം​ഗി​ലൂ​ടെ പ​ലി​ശ​യും ക​മ്മീ​ഷ​നു​മ​ട​ക്കം കൂ​ടു​ത​ൽ ലാ​ഭവി​ഹി​തം നേ​ടി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ഷ്ണു​വി​നെ സ്വാ​ധീ​നി​ച്ച​ത്.
തു​ട​ർ​ന്ന് ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ഷ്ണു കെ.​ പ​ത്മ​നാ​ഭ​ന്‍റെ പ​ക്ക​ൽനി​ന്ന് 18 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് അ​ജീ​ഷ് ബാ​ബു ത​ട്ടി​യെ​ടു​ത്ത​ത്. 2020 സെ​പ്റ്റംബ​ർ മു​ത​ൽ തു​ട​ർ​ച്ച​യാ​യ ചി​ല മാ​സ​ങ്ങ​ളി​ൽ വി​ഷ​ണു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ജീ​ഷി​ന് പ​ണം കൈ​മാ​റി​യ​ത്.
എ​ന്നാ​ൽ, വാ​ഗ്ദാ​ന​പ്ര​കാ​രം പി​ന്നീ​ട് ലാ​ഭവി​ഹി​ത​മൊ​ന്നും തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ താ​ൻ ക​ബ​ളി​പ്പിക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​ഷ്ണു ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ജീ​ഷ് നേ​ര​ത്തെ കോ​യി​പ്രം പോലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​മാ​ന​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ പി​ന്നീ​ട് ജാ​മ്യം നേ​ടി​യി​രു​ന്നു. പു​റ​മ​റ്റം ക​വു​ങ്ങും പ്ര​യാ​ർ ചി​റ​ക്ക​ട​വ് സി​ബി കു​ട്ട​പ്പ​നെ സ​മാ​ന രീ​തി​യി​ൽ ക​ബ​ളി​പ്പി​ച്ച് 32 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കോ​യി​പ്രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്.
ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചെ​ങ്ങ​ന്നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.