എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, August 7, 2022 10:05 PM IST
കാ​യം​കു​ളം: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​യം​കു​ളം ചേ​രാ​വ​ള്ളി പേ​ട്ട​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സോ​നു ത​മ്പി (25) ആ​ണ് 1.6 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം ബോ​ട്ടു​ജെ​ട്ടി കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​വ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ.​ജ​യ്ദേ​വി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഉ​ദ​യ​കു​മാ​ർ പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, അ​നീ​ഷ്, ഷാ​ജ​ഹാ​ൻ, ഫി​റോ​സ്, ബി​നു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കു മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​രം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.