മാ​വേ​ലി സ്റ്റോ​റി​ൽ വ​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വ​തി പി​ടി​യി​ൽ
Sunday, August 7, 2022 10:05 PM IST
കാ​യം​കു​ളം: മാ​വേ​ലി​സ്റ്റോ​റി​ൽ വ​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഒരു യു​വ​തി കൂ​ടി പി​ടി​യി​ൽ. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി തെ​ക്കേ​വി​ള​യി​ൽ അ​മ്പ​നാ​കു​ള​ങ്ങ​ര വീ​ട്ടി​ൽ​നി​ന്നും ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് റി​ല​യ​ൻ​സ് മാ​ളി​നു പ​ടി​ഞ്ഞാ​റു ഗു​രു​പു​ര​ത്ത് അ​മ്പ​ല പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ജാ​സ്മി​ൻ(46) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​ന് ഉ​ച്ച​യ്ക്കു കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ലാ​ണ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ലെ​ത്തി മാ​ല പ​റി​ച്ച ഒ​ന്നാം പ്ര​തി കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി പാ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന തോ​മ​സ് കു​ര്യാ​ക്കോ​സ്, ര​ണ്ടാം പ്ര​തി കൊ​ല്ലം ശൂ​ര​നാ​ട് തെ​ക്ക്‌ ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് പ്ലാ​വി​ള​യി​ൽ വി​ഷ്ണു ച​ന്ദ്ര​ൻ (29) എ​ന്നി​വ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി​യാ​യ വി​ഷ്ണു ച​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഒ​ന്നാം പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ജാ​സ്മി​നെ മാ​ല ഏ​ൽ​പ്പി​ച്ച​താ​യി അ​റി​ഞ്ഞ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ജാ​സ്മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​റ്റ മാ​ല പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ്ദേ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​യം​കു​ളം ഡി​വൈ​എ​സ്പി. അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, ജൂ​ണി​യ​ർ എ​സ്ഐ ഷാ​ഹി​ന പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.