ആ​ശ്വാ​സ​ത്തി​ൽ കു​ട്ട​നാ​ട്ടു​കാ​ർ! ജ​ല​നി​ര​പ്പ് താ​ഴ്ന്നുതു​ട​ങ്ങി
Saturday, August 6, 2022 10:45 PM IST
എ​ട​ത്വ: അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. എ​ന്നാ​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വ്യാ​പ​ക മ​ട​വീ​ഴ്ച​.

പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലും ആലപ്പുഴ ജി​ല്ല​യി​ലും മ​ഴ​യ്ക്ക് ശ​മ​നമായതോ​ടെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം, മാ​ന്നാ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ര​യ​ടി​യോ​ളം വെ​ള്ളം താ​ഴ്​ന്നു.

മു​ട്ടാ​ര്‍, ത​ല​വ​ടി, വീ​യ​പു​രം, കാ​രി​ച്ചാ​ല്‍, ക​രു​വാ​റ്റ, എ​ട​ത്വ ഭാ​ഗ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് താ​ഴു​ന്നു​ണ്ട്. ത​ക​ഴി പ​മ്പാ​ന​ദി​ക്ക് കി​ഴ​ക്കേക്ക​ര​യി​ലും പോ​ച്ച, ആ​യാ​പ​റ​മ്പ്, പാ​ണ്ടി ഭാ​ഗ​ങ്ങ​ളി​ലും‍ നേ​രി​യ തോ​തി​ലാ​ണ് വെ​ള്ളം താ​ഴു​ന്ന​ത്. രാ​ത്രി​യോ​ടെ വെ​ള്ളം കൂ​ടു​ത​ല്‍ താ​ഴു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

കി​ഴ​ക്ക​ന്‍ വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ ത​ക​ഴി പ​ടി​ഞ്ഞാ​റ്, ച​മ്പ​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യും നേ​രി​ടു​ന്നു. ത​ക​ഴി​യി​ലും ച​മ്പ​ക്കു​ള​ത്തു​മാ​യി മൂ​ന്ന് പാ​ട​ങ്ങ​ളി​ല്‍ മ​ട​ വീ​ണു. ത​ക​ഴി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ക​ന്നാം​മു​ക്ക് വേ​ഴ​പ്ര പ​ടി​ഞ്ഞാ​റേ പാ​ടം, പ​ട​ഹാ​രം വെ​ള്ളാ​ര്‍​കോ​ണം പാ​ടം, ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​നി​ലെ ചെ​മ്പ​ടി​ച​ക്ക​ങ്ക​രി പാ​ട​ങ്ങ​ളിലാണ് മ​ട​വീ​ണ​ത്.

ത​ക​ഴി​യി​ലെ പ​ന​വേ​ലി, ഉ​ട​മ്പ​റ പാ​ട​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. പ​ട​ഹാ​രം വെ​ള്ളാ​ര്‍​കോ​ണം പാ​ടം മ​ട​വീ​ണ​തോ​ടെ 35 കു​ടും​ബ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ സം​ര​ക്ഷ​ണം മു​ന്‍ നി​ര്‍​ത്തി​യാ​ണ് വെ​ള്ളാ​ര്‍​കോ​ണം പാ​ട​ത്ത് ഇ​ക്കു​റി കൃ​ഷി ഇ​റ​ക്കി​യ​ത്.

ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​ം ഇ​ന്ന​ലെ മ​ഴ മാ​റി​നി​ന്ന​ത് ആ​ശ്വാ​സ​മാ​യി.
കാ​യം​കു​ളം പൊ​ഴി​മു​ഖം, തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ, ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്. ര​ണ്ടുദി​വ​സം കൂ​ടി മ​ഴ മാ​റി​നി​ന്നാ​ല്‍ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റു​ക​യും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാവുക​യും ചെ​യ്യും.

എ​ന്നാ​ൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പം​കൊ​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ളെ മു​ത​ല്‍ മ​ഴ ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ് കു​ട്ട​നാ​ട്ടു​കാ​രെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടുണ്ട്.