ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, July 6, 2022 10:35 PM IST
മാ​വേ​ലി​ക്ക​ര: ജ​ന​മൈ​ത്രി പോ​ലീ​സും കു​ന്നം കൃ​പ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ് നടത്തി. കു​ന്നം ജി​എ​ച്ച്എ​സ്എ​സി​ലെ ല​ഹ​രി വി​രു​ധ ക്ല​ബു​മാ​യി ചേ​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. മാ​വേ​ലി​ക്ക​ര എ​സ് ഐ ​മു​ഹ്‌​സി​ന്‍ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​പ റെ​സി​ഡ​ന്‍റ് സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ ​അ​ലി അ​ക് ബ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍, സോ​ജു, ശ്രീ​ല​ത, സ​ജി സു​കു​മാ​ര​ന്‍, ഗോ​കു​ല്‍ രം​ഗ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ജി ചെ​റി​യാ​നെ
അ​റ​സ്റ്റ് ചെ​യ്യ​ണം

ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ച സ​ജി ചെ​റി​യാ​ന്‍ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​തു​കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് ത​യാ​റാ​വ​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ല്‍​എ സ്ഥാ​നം​കൂ​ടി രാ​ജി​വ​യ്പ്പി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​വ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു.