മ​ണ​ൽഭി​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Wednesday, July 6, 2022 10:35 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ മ​ണ​ൽഭി​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, പ​തി​നാ​റ്, പ​തി​നേ​ഴ്, പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളി​ലാ​ണ് മ​ണ​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. ക​ട​ൽ​ഭി​ത്തി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ക​ട​ൽ​ഭി​ത്തി​ക്ക് സ​മാ​ന്ത​ര​മാ​യി​ട്ടാ​ണ് മ​ണ​ൽഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. മ​ണ​ൽഭി​ത്തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ ജോ​ർ​ജ്, വാ​ർ​ഡം​ഗം വി​മ​ല ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ട​ൽഭി​ത്തി ത​ക​ർ​ന്ന പ്ര​ദേ​ശ​ത്തു​കൂ​ടെ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.
പ​ല പ്ര​ദേ​ശ​ത്തും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലുണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെത്തുട​ർ​ന്ന് ക​ട​ൽഭി​ത്തി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി ഈ ​മേ​ഖ​ല​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം
നി​ല​നി​ര്‍​ത്ത​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

എ​ട​ത്വ: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക​ണ​ക്കി​നു വ​രു​ന്ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ന​ല്‍​കി വ​ന്നി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക​ളാ​യ അ​രി, ഗോ​ത​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​ര്‍​ത്ത​ലാ​ക്കി​യ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ​നും അ​ടി​യ​ന്തര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഭ​ക്ഷ്യ​വ​കു​പ്പു മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.