തോ​മ​സ് ജോ​ണി​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം
Wednesday, July 6, 2022 10:34 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ടി​ന്‍റെ ആ​ദ്യ എം​എ​ൽ​എ തോ​മ​സ് ജോ​ണി​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം 10 നു ​ജ​ന്മ​നാ​ടാ​യ പു​ളി​ങ്കു​ന്നി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തോ​മ​സ് ജോ​ൺ അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡു​മു​ക്കി​ലു​ള്ള തോ​മ​സ് ജോ​ൺ സ്മാ​ര​ക​ത്തി​നു സ​മീ​പം രാ​വി​ലെ 11 നു ​പു​ഷ്പാ​ർ​ച്ച​ന​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ക്കൊ​ല്ല​ത്തെ തോ​മ​സ് ജോ​ൺ സ്മാ​ര​ക പു​ര​സ്‌​കാ​രം ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ബീ​യാ​ർ പ്ര​സാ​ദി​നു സ​മ്മാ​നി​ക്കും. രാ​വി​ലെ ആ​റി​നു പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സും ന​ട​ക്കും.
സ​മി​തി ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ടി.​ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​വി.​രാ​ജീ​വ്, ജോ​ഷി കൊ​ല്ലാ​റ, ജോ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​നു​സ്മ​ര​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി അ​ല​ക്‌​സ് മാ​ത്യു, ചെ​യ​ർ​മാ​ൻ ബാ​ബു വ​ട​ക്കേ​ക്ക​ളം, ട്ര​ഷ​റ​ർ ജോ​ൺ സി. ​ടി​റ്റോ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടോം ​ന​ടു​വി​ലേ​ടം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.