ബെ​ര്‍​ക്കാ സാ​ഹി​ത്യ അ​വാ​ര്‍​ഡി​ന് കൃ​തി ക്ഷ​ണി​ച്ചു
Wednesday, July 6, 2022 10:34 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് എം​പ്ലോ​യീ​സ് ആ​ൻ​ഡ് റി​ട്ട​റീ​സ് ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ബി​ഇ​ആ​ര്‍​സി​എ) സാ​ഹി​ത്യ അ​വാ​ര്‍​ഡി​നു​ള്ള ഗ്ര​ന്ഥ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു. 2019, 2020, 2021 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ദ്യ പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള കൃ​തി​യാ​ണ് അ​വാ​ര്‍​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക. ജ​നാ​ധി​പ​ത്യ, മ​തേ​ത​ര മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മാ​ന​വി​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​കൃ​തി​ക്കാ​ണ് ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡ് ന​ല്‍​കു​ക.
25,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ര്‍​ഡ്. ഇ​തി​നു മു​മ്പ് സം​ഘ​ട​ന​യു​ടെ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​വ​രു​ടെ കൃ​തി​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. ഗ്ര​ന്ഥ​ക​ര്‍​ത്താ​ക്ക​ള്‍​ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കോ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍​ക്കോ പ്ര​സാ​ധ​ക​ര്‍​ക്കോ അ​വാ​ര്‍​ഡ് പ​രി​ഗ​ണ​ന​യ്ക്കു​ള്ള പു​സ്ത​ക​ങ്ങ​ള്‍ അ​യ​ച്ചു ത​രാ​വു​ന്ന​താ​ണ്.​ പ​രി​ഗ​ണ​നാ​ര്‍​ഹ​മാ​യ കൃ​തി​യു​ടെ മൂ​ന്നു കോ​പ്പി​ക​ള്‍ 31ന് ​മു​മ്പ് പി.​വി. പ്ര​സാ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബെ​ര്‍​ക്കാ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കു​ന്ന​ന്താ​നം, പ​ത്ത​നം​തി​ട്ട, 689581, 04692690155 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്കണം.