ക​നാ​ല്‍​ക്ക​ര​ക​ളി​ൽ ബ​ന്ദിപ്പൂവ് കൃ​ഷി
Wednesday, July 6, 2022 10:34 PM IST
ആ​ല​പ്പു​ഴ: ക​നാ​ല്‍​ക​ര​ക​ളി​ൽ ബ​ന്ദി പൂ​വ് കൃ​ഷി . ന​ഗ​ര​സ​ഭ പ​വ​ര്‍​ഹൗ​സ് വാ​ര്‍​ഡി​ല്‍ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് ക​നാ​ല്‍ ക​ര​യി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ എ​ല്ലാ​വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ​യും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പൂ​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.​പൊ​ന്നോ​ണ​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൃ​ഷി. ന​ഗ​ര മാ​ലി​ന്യ​ത്തി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​വും മാ​തൃ​കാ​പ​ര​വു​മാ​യ വി​നി​യോ​ഗ​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സേ​വ​നം പൂ​ര്‍​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യാ​ണ് നി​ല​മൊ​രു​ക്കു​ന്ന​തും തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും.
പ​വ​ര്‍​ഹൗ​സ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഹെ​ല​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ബ​ന്ദി​പൂ​വ് കൃ​ഷി ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി​ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​ച്ച​ക്ക​റി വി​ത്തും തൈ​ക​ളും സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ ന​ൽ​കും ഒ​പ്പം നി​ല​മൊ​രു​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​വും സൗ​ജ​ന്യ​മാ​യി ന​ൽ​കും.​ഗ്രൂ​പ്പ് കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 12 നു ​മു​ന്പ് കൗ​ൺ​സി​ല​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ രാ​ജ്, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ ബി​ന്ദു തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.