ഭാ​ഗ്യം തു​ണ​ച്ചു; പാ​ണ്ട​നാ​ട്ടി​ൽ സി​പി​എം വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, July 6, 2022 10:34 PM IST
മാ​ന്നാ​ർ: പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഒ​ന്നാം വാ​ർ​ഡ് അം​ഗം കെ. ​മ​നോ​ജ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്ന​ര മാ​സം മു​ന്പ് കോ​ൺ​ഗ്ര​സും സി​പി​എ​മ്മും കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ​ത്തു​ട​ർ​ന്നു ബി​ജെ​പി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റി​നു പി​ന്നാ​ലെ ബി​ജെ​പി​യു​ടെ ത​ന്നെ പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചു. ഇ​തി​ന്‍റെ വി​വാ​ദ​ങ്ങ​ൾ കെ​ട്ട​ട​ങ്ങും മു​മ്പാ​ണ് ഭാ​ഗ്യം വൈ​സ് പ്ര​സി​ഡ​ന്‍റി​നെ കൈ​വി​ട്ട​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ബി​ജി​പി- ആ​റ്, സി​പി​എം- അ​ഞ്ച്, കോ​ൺ​ഗ്ര​സ് - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മേ​യാ​വ​ത​ര​ണ സ​മ​യ​ത്തെ ക​ക്ഷി നി​ല. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക ഘ​ട​ക​വു​മാ​യു​ള്ള ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബി​ജെ​പി പ്ര​തി​നി​ധി​യു​മാ​യ ആ​ശാ വി. ​നാ​യ​ർ രാ​ജി​വ​ച്ച​തോ​ടെ ബി​ജെ​പി​ക്കും സി​പി​എ​മ്മി​നും തു​ല്യ അം​ഗ​ബ​ല​മാ​യി.
തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു നി​ന്ന​തോ​ടെ ബി​ജെ​പി​യും സി​പി​എ​മ്മും തു​ല്യ​ശ​ക്തി​ക​ളാ​യി. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സി​പി​എ​മ്മി​ലെ മ​നോ​ജ് കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു. ടി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​രാ​യി​രു​ന്നു ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യും മ​നോ​ജ് കു​മാ​ർ പ്ര​വ​ർ​ത്തി​ക്കും.