ക​ലു​ങ്കു​ക​ളു​ടെ വാ​യ അ​ശാ​സ്ത്രീ​യ​മാ​യി അ​ട​യ്ക്ക​രു​തെ​ന്ന് നാട്ടുകാർ
Wednesday, July 6, 2022 10:29 PM IST
മ​ങ്കൊ​മ്പ്: ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി എ​സി റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന ക​ലു​ങ്കു​ക​ളു​ടെ വാ​യ അ​ശാ​സ്ത്രീ​യ​മാ​യി അ​ട​യ്ക്കു​ന്ന ന​ട​പ​ടി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.
കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ഉ​പ​യോ​ഗി​ച്ചു ക​ലു​ങ്കി​ന്‍റെ വാ​യ അ​ട​യ്ക്കു​ന്ന​തു​മൂ​ലം റോ​ഡി​ന്‍റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ മു​ട്ടാ​ർ, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും കൃ​ഷി​നാ​ശ​വും അ​തി​രൂ​ക്ഷ​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. ജോ​ണി പ​ത്രോ​സ്, ജോ​ണി​ച്ച​ൻ മ​ണ​ലി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​മ്മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.