പ്ര​തി​ഷേ​ധ പ്ര​ക​ട​നം ആ​ഹ്‌​ളാ​ദ പ്ര​ക​ട​ന​മാ​യി
Wednesday, July 6, 2022 10:29 PM IST
മാ​വേ​ലി​ക്ക​ര: സ​ജി ചെ​റി​യാ​ന്‍ മ​ന്ത്രി സ്ഥാ​ന​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ആ​ഹ്‌​ളാ​ദ പ്ര​ക​ട​ന​മാ​യി മാ​റി. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം മാ​വേ​ലി​ക്ക​ര മി​ച്ച​ല്‍ ജം​ഗ്ഷ​നി​ലെ​ത്തി തി​രി​ച്ചു വ​ര​വെ​യാ​ണ് രാ​ജി വാ​ര്‍​ത്ത പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.
ഇ​തോ​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ആ​ഹ്‌​ളാ​ദ പ്ര​ക​ട​ന​മാ​യി മാ​റു​ക​യും സ​ജി ചെ​റി​യാ​നെ മാ​തൃ​ക​യാ​ക്കി മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നീ​ങ്ങു​ക​യാ​യി​രു​ന്നു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നൈ​നാ​ന്‍ സി.​കു​റ്റി​ശേ​രി​ല്‍, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, കെ.​എ​ല്‍.​മോ​ഹ​ന്‍​ലാ​ല്‍, ബൈ​ജു സി. ​മാ​വേ​ലി​ക്ക​ര, മാ​ത്യു ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.