പ്ര​ള​യ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന വീ​ട്ട​മ്മ​യ്ക്ക് ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, July 6, 2022 10:29 PM IST
ആ​ല​പ്പു​ഴ: 2018ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന വീ​ട്ട​മ്മ​യ്ക്ക് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
നി​ല​വി​ലെ വീ​ട്ടി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അം​ഗം വി.​കെ.​ ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​രി പ​ള​ളി​പ്പാ​ട് സ്വ​ദേ​ശി​നി ശാ​ന്ത​കു​മാ​രി​ക്ക് 10,000 രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.
തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണു പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.​ തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നു പ​രാ​തി​ക്കാ​രി അ​പ്പീ​ൽ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ചു​മ​രു​ക​ളി​ൽ വെ​ള്ളം ത​ങ്ങി നി​ൽ​ക്കു​ന്ന​തു കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ന്ന​താ​യി പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ലൈ​ഫ് മി​ഷ​നി​ൽ താ​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു.