യാത്രക്കാർ ദുരിതത്തിൽ
Wednesday, July 6, 2022 10:29 PM IST
കാ​വാ​ലം: സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. കൃ​ഷ്ണ​പു​രം-​ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലാ​ണ് ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​ത്. ക​ഐ​സ്ആ​ർ​ടി​സി ബ​സി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു വൈ​കു​ന്നേ​രം 5.50നു​ശേ​ഷം 6.50 വ​രെ കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. വാ​ല​ടി, നാ​ര​ക​ത്ര, ചേ​ന്ന​ങ്ക​രി, പ​യ​റ്റു​പാ​ക്ക, തു​രു​ത്തി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ് ഏ​റെ വ​ല​യ്ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 6.20നു​ള്ള സ​ർ​വീ​സ് സ്ഥി​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.
യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബന്ധപ്പെട്ടവർക്കു പ​രാ​തി ന​ൽ​കി.