ഇ-​പ​ട്ട​യ​ങ്ങ​ൾ ഉ​ട​ൻ വ​രും
Wednesday, July 6, 2022 10:29 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ പ​ട്ട​യ​ങ്ങ​ൾ ഇ-​പ​ട്ട​യ​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​വി​ലു​ള്ള പ​ട്ട​യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു നി​യ​മം സം​സ്ഥാ​ന​ത്തി​ല്ല. അ​തു​കൊ​ണ്ടു‌​ത​ന്നെ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യും വി​ധ​മാ​ണ് ഇ-​പ​ട്ട​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക.
ജ​ന​പ്ര​തി​ധി​നി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ട്ട​യ വി​ത​ര​ണം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട റ​വ​ന്യൂ അ​സം​ബ്ലി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ആ​ദ്യ ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കു​റ​വ് പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യ ജി​ല്ല​യാ​യി​രു​ന്നു ആ​ല​പ്പു​ഴ. ര​ണ്ടാം​ഘ​ട്ട പ​ട്ട​യ​വി​ത​ര​ണ​ത്തി​ൽ കു​റേ​ക്കൂ​ടി ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​യി. ക​ട​ൽ​ത്തീ​ര​വും കു​ള​പ്പു​റ​മ്പോ​ക്കും ഉ​ള്ള​തി​നാ​ല്‍ ആ​ല​പ്പു​ഴ​യി​ലെ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ളി​ല്‍ സ​ങ്കീ​ര്‍​ണ​ത സ്വാ​ഭാ​വി​ക​മാ​ണ്. ഭൂ​ര​ഹി​ത​രെ ക​ണ്ടെ​ത്താ​ൻ നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ ചേ​രും.

ആ​ല​പ്പു​ഴ​യി​ൽ
എ​ട്ടു വി​ല്ലേ​ജു​ക​ൾ
സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന 200 വി​ല്ലേ​ജു​ക​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളാ​ണു​ള്ള​ത്. ഡി​ജി​റ്റ​ൽ റി​സ​ർ​വേ​യ​ക്കാ​യി 1000 ആ​ർ​ടി​ക് റോ​വ​ർ മെ​ഷീ​നു​ക​ളും 700 റോ​ബോ​ട്ടി​ക് ടോ​ട്ട​ൽ സ്റ്റേ​ഷ​നു​ക​ളും 1,700 അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ടാ​ബു​ക​ളും വി​ത​ര​ണം​ചെ​യ്യും.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ലും സ​ർ​വേ സ​ഭ​ക​ള്‍ ആ​രം​ഭി​ക്കും.
ക​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ തീ​ർ​പ്പു ക​ല്‍​പ്പി​ക്കു​ക​യും എ​ല്‍​ആ​ര്‍​എം പ​രാ​തി​ക​ളി​ല്‍ ദ്രു​ത​ഗ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

ജ​ന​കീ​യ സ​ഭ
എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ത​ല ജ​ന​കീ​യ സ​ഭ​ക​ൾ രൂ​പീ​ക​രി​ക്കും. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കു സ​മ്പൂ​ർ​ണ ഇ- ​സാ​ക്ഷ​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജ​ന​കീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ​മാ​രു​ടെ പി​എ​മാ​ർ​ക്ക് റ​വ​ന്യൂ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രാ​യ യു. ​പ്ര​തി​ഭ, ദ​ലീ​മ ജോ​ജോ, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, തോ​മ​സ് കെ. ​തോ​മ​സ്, എം.​എ​സ് അ​രു​ൺ​കു​മാ​ർ, ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്, നി​ര്‍​മി​തി കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫെ​ബി വ​ർ​ഗീ​സ്, ഹൗ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ എ​ൻ. ദേ​വി​ദാ​സ്, ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ കെ. ​ബി​ജു, ലാ​ന്‍​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജെ​റോ​മി​ക് ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.