ചേര്‍ത്തല: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച കുട്ടികളെ അനുമോദിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ.കെ. സജി എപ്ലസ് വിജയികൾക്ക് ഉപഹാരസമർപ്പണം നടത്തി.
കൗൺസിലർ മിത്ര വിന്ദാഭായി, പിടിഎ പ്രസിഡന്റ് ടോമി ഏബ്രാഹം, പ്രിൻസിപ്പൽ എൻ.ജെ. വർഗീസ്, ഹെഡ്മിസ്ട്രസ് എം. മിനി, സ്റ്റാഫ് സെക്രട്ടറി സാജു തോമസ്, ഹോളി ഫാമിലി എല്‍പിജി ഹെഡ്മാസ്റ്റർ ബെന്നി ജോൺ, ഉമ്മർ കരീക്കാട്, വി. ശ്രീഹരി, അക്കീഷാ സിബി, കെ.എസ് അമ്പാടി, ഗോഡ്സൺ, സിയോ ജോസഫ്, ഡീനാ ജോസഫ്, നീതാ ദേവസ്യ, ഗൗരി അരുൺ എന്നിവർ പ്രസംഗിച്ചു.