വണ്ടാനം മെഡി. കോളജിൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും തു​ണ​യാ​യി കെ​യ​ർ ഹോം ​തു​റ​ന്നു
Wednesday, July 6, 2022 10:29 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി കെ​യ​ർ ഹോം ​തു​റ​ന്നു.

ഏ​റെ​ക്കാ​ല​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കും വി​ഷ​മ​ങ്ങ​ൾ​ക്കു​മാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​നം സാ​ന്ത്വ​ന​മേ​കു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും സ​ഹാ​യി​ക​ൾ​ക്കും മൂ​ന്നു നേ​രം സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു താ​മ​സ സൗ​ക​ര്യ​മാ​ണ് മ​ദ​ർ തെ​രേ​സ കെ​യ​ർ ഹോം ​ഒ​രു​ക്കി ന​ൽ​കു​ന്ന​ത്.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​പ്ത​തി സ്മാ​ര​ക​മാ​യാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​ണ്ടാ​ന​ത്ത് മ​ദ​ർ തെ​രേ​സ കെ​യ​ർ ഹോം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ 74 -ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കെ​യ​ർ ഹോ​മി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

രോ​ഗാ​വ​സ്ഥ​യു​ടെ നി​സാ​ഹാ​യ​ത​യി​ൽ സ​ഹാ​യം​തേ​ടി അ​ല​യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ക എ​ന്ന അ​തി​രൂ​പ​ത​യു​ടെ സ്വ​പ്ന​മാ​ണ് കെ​യ​ർ ഹോ​മി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്നു മാ​ർ പെ​രു​ന്തോ​ട്ടം അ​നു​സ്മ​രി​ച്ചു.

സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്രം

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ത്മീ​യ സാ​ന്ത്വ​ന പ​രി​ച​ര​ണ ശു​ശ്രൂ​ഷാ കേ​ന്ദ്ര​മാ​യാ​ണ് കെ​യ​ർ ഹോം ​പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ള​പ്പൊ​ക്കം കു​ട്ട​നാ​ടി​നെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കു​മ്പോ​ൾ ആ​ശ്വാ​സ കേ​ന്ദ്ര​മാ​യും ഇ​വി​ടം മാ​റും. താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും പു​റ​മെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളും കൗ​ൺ​സ​ലിം​ഗി​നും ഇ​വി​ടെ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കെ​യ​ർ ഹോം ​ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് പ​ഴ​യ​മ​ഠം, ഫാ.​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ, ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, ഫാ.​ജോ​ൺ വി ​ത​ട​ത്തി​ൽ, ഫാ.​ഫി​ലി​പ് ത​യ്യി​ൽ, ഫാ.​ഗ്രി​ഗ​റി ഓ​ണം​കു​ളം, ഫാ.​മാ​ത്യു ചൂ​ര​വ​ടി, ഫാ.​അ​നി​ൽ ക​രി​പ്പി​ങ്ങാ​പ്പു​റം, ഫാ ​ജോ​ർ​ജ് കൂ​ട​ത്തി​ൽ, ഫാ.​മാ​ത്യു പു​ഞ്ച​യി​ൽ, ഫാ.​ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്, ഫാ.​ജോ​മോ​ൻ ക​ട​പ്ലാ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

നാ​ലു നി​ല​ക​ളി​ൽ

നാ​ലു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ 13,000 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് പ​ണി പൂ​ർ​ത്തി​യാ​യ​ത്.

പു​ന്ന​പ്ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ മു​ൻ വി​കാ​രി ഫാ.​ബി​ജോ അ​റ​യ്ക്ക​ലാ​ണ് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ 30 മു​റി​ക​ളും രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഉ​ട​ൻ ന​ൽ​കു​മെ​ന്ന് കെ​യ​ർ ഹോം ​ഡ​യ​റ​ക്ട​ർ ഫാ.​ ജ​യിം​സ് പ​ഴ​യ​മ​ഠം അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണം ന​ൽ​കാ​ൻ സം​വി​ധാ​നം ത​യാ​റാ​കു​ക​യാ​ണെ​ന്നും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ സൈ​ജു അയ്യങ്കരി പ​റ​ഞ്ഞു.