വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങുവീ​ണ് അ​ച്ഛ​നും മ​ക​നും പ​രി​ക്ക്
Tuesday, July 5, 2022 11:05 PM IST
എ​ട​ത്വ: കാ​റ്റി​ലും പേ​മാ​രി​യി​ലും വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങുവീ​ണ് ആ​സ്പ​റ്റോ​സ് ഷീ​റ്റ് ത​റ​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​നും മ​ക​നും പ​രു​ക്ക്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ ക​ണി​യാം​പ​റ​മ്പി​ല്‍ ഇ.​കെ. അ​നി​യ​നും (70) മ​ക​ന്‍ ശ്രീ​ജി​ക്കു​മാ​ണ് (34) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലും വീ​ടി​നു സ​മീ​പ​ത്തു നി​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ്വീ​ക​ര​ണ മു​റി​യി​ല്‍ സം​സാ​രി​ച്ചി​രു​ന്ന അ​നി​യ​ന്‍റെ​യും ശ്രീ​ജി​യു​ടെ​യും മു​ക​ളി​ലേ​ക്കാ​ണ് ഷീ​റ്റ് പൊ​ട്ടി വീ​ണ​ത്.
ഷീ​റ്റ് ത​റ​ഞ്ഞു ക​യ​റി ശ്രീ​ജി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​മാ​യി മു​റി​വേ​റ്റി​രു​ന്നു. ഇ.​കെ. അ​നി​യ​ന്‍ നി​സാ​ര പ​രി​ക്കു​ക​ളു​ടെ ര​ക്ഷ​പെ​ട്ടു. ശ്രീ​ജി​യു​ടെ മാ​താ​വ് വി​ജ​യ​മ്മ​യും ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി​യും അ​ടു​ക്ക​ള​യി​ല്‍ ആ​യ​തി​നാ​ല്‍ ത​ല​നാ​രി​ഴ​യി​ല്‍ ര​ക്ഷ​പെ​ട്ടു. ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വ സ്ഥ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് സ​ന്ദ​ര്‍​ശി​ച്ചു.