ത​ക​ർ​ന്ന വ​ള്ള​ങ്ങ​ൾ നീ​ക്കം​ ചെ​യ്തു
Tuesday, July 5, 2022 11:05 PM IST
തു​റ​വൂ​ർ: നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി കി​ട​ന്ന വ​ള്ള​ങ്ങ​ൾ നീ​ക്കം ചെ​യ്തു. അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ പാ​ല​ത്തി​ന്‍റെ താ​ഴെ വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന് ത​ട​സ​മാ​യി കി​ട​ന്ന വ​ള്ള​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.
ശ​ക്ത​മാ​യ മ​ഴ​യെത്തുട​ർ​ന്ന് വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള വെ​ള്ളം പൂ​ർ​ണ​മാ​യി​ട്ട് ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം മു​റി​വ​ള്ള​ങ്ങ​ൾ പാ​ല​ത്തി​ന​ടി​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത ദീ​പി​ക മു​ൻ​പ് ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം
പാ​ല​ത്തി​ന​ടി​യി​ൽ വെ​ള്ള​ത്തി​ൽ ത​ക​ർ​ന്നു കി​ട​ന്ന വ​ള്ള​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലേ​ക്ക് നീ​ക്കം ചെ​യ്ത​ത്. ഇ​നി​യും ര​ണ്ടു​മൂ​ന്നു വ​ള്ള​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​വ​യും വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഈ ​വ​ള്ള​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.