ഏ​ഴാം​ത​രം തു​ല്യ​താ​പ​രീ​ക്ഷ; ജി​ല്ല​യി​ൽ 96.8 ശ​ത​മാ​നം വി​ജ​യം
Tuesday, July 5, 2022 11:02 PM IST
ആ​ല​പ്പു​ഴ: പ​തി​നേ​ഴു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 94 പേ​രി​ല്‍ 91 പേ​ര്‍ വി​ജ​യി​ച്ചു. ഇ​തി​ല്‍ 63 പേ​ര്‍ സ്ത്രീ​ക​ളാ​ണ്.
വി​ജ​യ​ശ​ത​മാ​നം 96.8. സം​സ്ഥാ​ന​ത്ത് 1954 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 1820 പേ​ർ വി​ജ​യി​ച്ചു. ഏ​ഴാം​ത​രം തു​ല്യ​താ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ൾ പ​ത്താം​ത​രം തു​ല്യ​താ​കോ​ഴ്സി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​വ​സാ​ന തീ​യ​തി എ​ട്ട്.

ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും

ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തും കൃ​ഷിഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​തി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഞാ​റ്റു​വേ​ല ച​ന്ത​യോ​ടനു​ബ​ന്ധി​ച്ച് ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് വി​ത്തു​ക​ളും തൈ​ക​ളും വ​ള​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ച​ന്ത​യി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ഫ​ല​വൃ​ക്ഷ​ത്തൈക​ള്‍, പ​ച്ച​ക്ക​റി​ത്തൈക​ള്‍, പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ സ​ര​യു ഉ​ത്പാ​ദി​പ്പി​ച്ച ച​ക്കി​ലാ​ട്ടി​യ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്രി​യ ജ​യ​റാം, അം​ബി​ക ശ​ശി​ധ​ര​ൻ, കൃ​ഷി ഓ​ഫി​സ​ർ പി​ന്‍റു റോ​യി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​ൻ​വ​ണ്ടൂ​ർ യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, എ. ​ശ​ശി​കു​മാ​ർ, എ.​ ഗോ​പ​കു​മാ​ർ, പ്ര​ഫ. കെ.ഒ. കു​ര്യാ​ക്കോ​സ്, കെ.​പി. സ​മ്മ​ത​ൻ, എം.​ജി. സ​ര​സ്വ​തി​യ​മ്മ, കെ.​കെ. ഇ​ന്ദി​രാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.