ഓ​ര്‍​മ തി​രി​ച്ചു​കി​ട്ടി: ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി കിരൺസിംഗ് വീ​ട്ടി​ലേ​ക്ക്
Tuesday, July 5, 2022 11:02 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ര്‍​മ തി​രി​ച്ചു​കി​ട്ടി​യ ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശ് രാ​ജ്ഗ​ഢ് ജി​ല്ല​യി​ല്‍ വ്യാ​പ​റ​ക​ല​യി​ല്‍ പ​രേ​ത​രാ​യ മ​ഹാ​ദേ​വ് സിം​ഗ് ഠാ​ക്കൂ​റി​ന്‍റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​ന്‍ കി​ര​ണ്‍​സിം​ഗ് ഠാ​ക്കൂ​ര്‍(38) ആ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.
ത​നി​ക്ക് ബ​ന്ധു​ക്ക​ളും വീ​ടും ഉ​ണ്ടെ​ന്ന് സ്വ​യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ശാ​ന്തി​ഭ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് രാ​ജ്ഗ​ഢ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ മാ​യാ​സിം​ഗ് ഠാ​ക്കൂ​റു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ മാ​ന​സി​ക​നി​ല തെ​റ്റി​യ കി​ര​ണ്‍​സിം​ഗ് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് വീ​ടു​വി​ട്ട​താ​ണ​ന്ന​റി​ഞ്ഞു. വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഇ​യാ​ള്‍​ക്കു വേ​ണ്ടി അ​ന്വേ​ഷണം ന​ട​ത്തി​യി​രു​ന്നു.
തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ നാ​ട്ടി​ലേ​ക്കു തി​രി​ച്ച​യയ്ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ഇ​യാ​ളെ ചി​കി​ത്സി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​ന​സി​ക വി​ഭാ​ഗ​ത്തി​ലെ ഡോ.​സേ​തു ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വി​ല​യി​രു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ള്ള അ​മൃ​ത്സ​ര്‍ എ​ക്സ്പ്ര​സി​ല്‍ ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ.​എം. ആ​രി​ഫ് എം​പി ഒ​രു​ക്കി​കൊ​ടു​ത്തു.
ബ്ര​ദ​ര്‍ മാ​ത്യു​ ആ​ല്‍​ബി​നാ​ണ് ആ​ല​പ്പു​ഴ ബൈ​പാസി​ല്‍ നി​ന്നും മാ​ന​സി​ക​നി​ല തെ​റ്റി അ​ല​ഞ്ഞു​തി​ര​ഞ്ഞ യു​വാ​വി​നെ ക​ഴി​ഞ്ഞ സെ​പ്‌​റ്റം​ബ​റി​ല്‍ ശാ​ന്തി​ഭ​വ​നി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. മു​ഷി​ഞ്ഞ വേ​ഷം മാ​റ്റി, പ്രാ​കൃ​ത​മാ​യ മു​ടി​യും താ​ടി​യും വെ​ട്ടി വൃ​ത്തി​യാ​ക്കി യു​വാ​വി​ന് ശാ​ന്തി​കൂ​ടാ​ര​ത്തി​ല്‍ അ​ഭ​യം ന​ല്‍​കി.

കൃ​ത്യ​മാ​യ ചി​കി​ത്സ​യും യ​ഥാ​സ​മ​യം ഭ​ക്ഷ​ണ​വും കി​ട്ടി​യ​തോ​ടെ​യാ​ണ് യു​വാ​വ് പ​ഴ​യ ഓ​ര്‍​മ​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട കി​ര​ണ്‍​സിം​ഗ് ഠാ​ക്കൂ​ര്‍ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.​നാ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം സ​ഹോ​ദ​ര​നോ​ടൊ​പ്പം കൃ​ഷി ചെ​യ്യാ​നാ​ണ് കി​ര​ണ്‍​സിം​ഗി​ന് ഇ​ഷ്ടം.