മാ​വേ​ലി​ക്ക​ര​യി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്ല, പ​ക​രം ത​ട്ടു​ക​ടകളാക്കുമെന്ന്
Tuesday, July 5, 2022 11:02 PM IST
മാ​വേ​ലി​ക്ക​ര: അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ല്‍ ഹോ​ട്ട​ലു​ക​ളു​ടെ പേ​രുമാ​റ്റി ത​ട്ടു​ക​ട​യെ​ന്നാ​ക്കു​മെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ലൈ​സ​ന്‍​സോ, പ​രി​ശോ​ധ​ന​ക​ളോ ഇ​ല്ലാ​തെ ത​ട്ടു​ക​ട​ക​ളും വീ​ട്ടി​ലൂ​ണു​ക​ളും പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍​ക്ക് പി​ടി​ച്ചുനി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തു മൂ​ല​മാ​ണി​ത്.
ന​ഗ​ര​സ​ഭ​യു​ടെ തു​ട​ര്‍​ച്ച​യാ​യ റെ​യ്ഡു​ക​ളും മാ​ലി​ന്യം എ​ടു​ക്കാ​ത്ത​തും ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രോ ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ള്‍ മാ​റ്റി ത​ട്ടു​ക​ട എ​ന്നാ​ക്കി പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.
താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ട്ട് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യ്ക്കു മു​ന്പി​ല്‍ കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ മാ​വേ​ലി​ക്ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​യി​ലാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.
സ​മ​രം സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ പി.​ താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 35 ഓ​ളം ഹോ​ട്ട​ലു​ക​ള്‍ താ​ലൂ​ക്കി​ല്‍ അ​ട​ച്ചു പൂ​ട്ടി​യ​താ​യും 11ഓ​ളം ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചുപൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും ഇ​തി​നൊ​രു പ​രി​ഹാ​രം അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്പോ​ട്ടു പോ​കു​മെ​ന്നും നാ​സ​ർ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ര്‍ നാ​സ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ല​ക്ഷ്മി നാ​രാ​യ​ണ​ന്‍, ജോ​ര്‍​ജ് ചെ​റി​യാ​ന്‍, ന​ന്ദ​കു​മാ​ര്‍, ബാ​ലാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.