ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; മ​ണി​ക്കൂ​റു​ക​ൾ കു​രു​ക്ക്
Tuesday, July 5, 2022 11:02 PM IST
ഹ​രി​പ്പാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ട് പേ​ർ​ക്കു പ​രി​ക്ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ൽ ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ലോ​റി വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തെ​ടു​ത്തു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ എ​ഴു​കോ​ൺ സ്വ​ദേ​ശി പ്ര​സാ​ദി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 നാ​യി​രു​ന്നു അ​പ​ക​ടം.
‌മൈ​സൂ​രി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പ​ഞ്ച​സാ​ര​യു​മാ​യി​വ​ന്ന ലോ​റി​യും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​യ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​ഞ്ച​സാ​ര​യു​മാ​യി വ​ന്ന ലോ​റി​യി​ലെ സ​ഹാ​യി മൈ​സൂ​ർ സ്വ​ദേ​ശി ഗ​ജേ​ദ്ര റാ​വു​വി​നെ​യും പ​രി​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​യം​കു​ളം ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് ഭാ​ഗ​ത്തു​നി​ന്നു വ​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല്ല​ന കു​മാ​ര​കോ​ടി വ​ഴി​യും തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്നു വ​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ടു​വ​ൻ കു​ള​ങ്ങ​ര​യി​ൽ കി​ഴ​ക്കോ​ട്ട് ചെ​റു​ത​ന വ​ഴി​യും തി​രി​ച്ചു​വി​ട്ടു.