ആലപ്പുഴ: ടൗൺ സെക്ഷനിലെ സിഖ് ജംഗ്ഷൻ, ആറാട്ടുവഴി ചർച്ച്, ആറാട്ടു-വഴി ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ, പുന്നചുവട്, ഗോപി മുക്ക്, ഗുരുമന്ദിരം, ദേവജന മാതാ, സർപ്പക്കാവ്, ആലിംപറമ്പ് മത്സ്യഗന്ധി എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ: പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ അയ്യൻകാളി ട്രാൻസ്ഫോമറിൽ ഇന്ന് ഒന്പതുമുതൽ ആറുവരെയും കാറ്റാടി, പൊന്നുപിള്ള, അപ്സര, കളത്തിൽ, നൈറ്റ് സോയിൽ, ഇവിഎം, ഹെർക്കുലീസ്, ആലപ്പി മാർബിൾസ്, അഗർ, പാതിരപ്പള്ളി മാർക്കറ്റ്, പാതിര പള്ളി നോർത്ത് എന്നീ ട്രാൻസ്ഫോമറുകളിൽ ഒന്പതുമുതൽ രണ്ടു വരെയും ഐഡിയ, റിലയൻസ്, ഹോംക്കോ, പൂങ്കാവ് ജംഗ്ഷൻ, മഞ്ഞില, എൻ.സി.ജോൺ തുമ്പോളി എന്നീ ട്രാൻസ്ഫോമറുകളിൽ രണ്ടുമുതൽ ആറു വരെയും വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ കൈമൂട്, തന്നിപ്പാലം, വെള്ളഞ്ഞിലി, വെള്ളഞ്ഞിലി മസ്ജിദ്, നവരാക്കൽ, കിഴക്കേനട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ ഒന്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
തുറവൂർ: കുത്തിയതോട് സെക് ഷൻ കീഴിൽ വരുന്ന വളമംഗലം സൗത്ത്, പുളിത്തറക്കടവ്, കുത്തിയതോട് മോസ്ക്, നരോത്ത്, കുത്തിയതോട് ഓൾഡ് ബ്രിഡ്ജ്, കുത്തിയതോട് സൗത്ത്, കൃഷ്ണപുരം, കുരീത്തറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്നു രാവിലെ എട്ട് മണിമുതൽ വൈകിട്ട് ആഞ്ചുവരെ വൈദ്യുതി മുടങ്ങും.