മ​ണ്ണെ​ണ്ണ വി​ല ക​ത്തു​ന്നു; വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​ം: എംപി
Monday, July 4, 2022 10:39 PM IST
ആ​ല​പ്പു​ഴ: മ​ണ്ണെ​ണ്ണ​യു​ടെ വി​ല വ​ർ​ധ​ന​വി​ലൂ​ടെ പാ​വ​പ്പെ​ട്ട പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന സ​മീ​പ​നം തി​രു​ത്താ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ്‌ എംപി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ​യു​ടെ വി​ല ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​ത്തി​ൽ 20 രൂ​പ​യി​ൽ നി​ന്ന് 102 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ കേ​ന്ദ്രസ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം തു​ട​ർ​ച്ച​യാ​യി വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ പോ​ലും ആ​വ​ശ്യ​ത്തി​ന്‌ മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​കാ​ത്ത​തി​നാ​ൽ, ക​രി​ഞ്ച​ന്ത​യി​ൽ നി​ന്നു മ​ണ്ണെ​ണ്ണ വാ​ങ്ങി ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് എം​പി കു​റ്റ​പ്പെ​ടു​ത്തി. വി​ല​വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച്‌ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദ്ദീ​പ്‌ സിം​ഗ്‌ പു​രി, ഫി​ഷ​റീ​സ്‌ മ​ന്ത്രി പ​ർ​ഷോ​ത്തം രൂ​പാ​ല എ​ന്നി​വ​ർ​ക്ക്‌ അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.