ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, July 4, 2022 10:39 PM IST
കു​മ​ര​കം: ര​ണ്ടാ​മ​ത് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ നാ​ലി​നു ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ സി​ബി​എ​ല്ലി​നു തു​ട​ക്ക​മാ​കും. ന​വം​ബ​ർ 26നു ​കൊ​ല്ല​ത്ത് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ ന​ട​ത്തു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി മ​ത്സ​ര​ത്തോ​ടെ​യാ​ണ് ബോ​ട്ട് ലീ​ഗ് അ​വ​സാ​നി​ക്കു​ക. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 12 സ്ഥ​ല​ങ്ങ​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ ചാ​ലി​യാ​ർ പു​ഴ​യി​ൽ ചെ​റു വ​ള്ള​ങ്ങ​ളു​ടെ പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ജ​ഴ്സി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​കാ​ശ​നം ചെ​യ്തു.

മ​ത്സ​ര തീ​യ​തി​ക​ളും സ്ഥ​ല​ങ്ങ​ളും

നെ​ഹ്റു ട്രോ​ഫി ആ​ല​പ്പു​ഴ- സെ​പ്റ്റം​ബ​ർ- 4
താ​ഴ​ത്ത​ങ്ങാ​ടി കോ​ട്ട​യം- സെ​പ്റ്റം​ബ​ർ- 17
പു​ളി​ങ്കു​ന്ന് ആ​ല​പ്പു​ഴ- സെ​പ്റ്റം​ബ​ർ- 24
പി​റ​വം എ​റ​ണാ​കു​ളം- ഒ​ക്ടോ​ബ​ർ- 1
മ​റൈ​ൻ ഡ്രൈ​വ് എ​റ​ണാ​കു​ളം- ഒ​ക്ടോ​ബ​ർ- 8
കോ​ട്ട​പ്പു​റം തൃ​ശൂ​ർ- ഒ​ക്ടോ​ബ​ർ- 15
കൈ​ന​ക​രി ആ​ല​പ്പു​ഴ- ഒ​ക്ടോ​ബ​ർ- 22
ക​രു​വാ​റ്റ ആ​ല​പ്പു​ഴ- ഒ​ക്ടോ​ബ​ർ- 29
പാ​ണ്ട​നാ​ട് ചെ​ങ്ങ​ന്നൂ​ർ- ന​വം​ബ​ർ- 5
കാ​യം​കു​ളം ആ​ല​പ്പു​ഴ- ന​വം​ബ​ർ- 12
ക​ല്ല​ട കൊ​ല്ലം- ന​വം​ബ​ർ- 19
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി കൊ​ല്ലം- ന​വം​ബ​ർ- 26