ഫ​യ​ലി​ൽ കു​രു​ങ്ങി‌​യ ജീ​വി​ത​ങ്ങ​ൾ; അ​തി​ലെ കു​രു​ക്ക​ഴി​ച്ച് ജീ​വ​ന​ക്കാ​ർ
Monday, July 4, 2022 10:39 PM IST
ചേ​ര്‍​ത്ത​ല: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ അ​ഴി​ക്കാ​ൻ ന​ട​ത്തി‌​യ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യി​ൽ മാ​തൃ​ക​യാ​യി ചേ​ർ​ത്ത​ല​യി​ലെ ജീ​വ​ന​ക്കാ​ർ. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളാ​ണ് തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. അ​തി​ന്‍റെ ഗു​ണം​ല​ഭി​ച്ച​ത് ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​യി 450 ൽ ​അ​ധി​കം ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ക വ​ഴി അ​തി​ന്‍റെ പി​ന്നാ​ലെ ന​ട​ന്ന ജീ​വി​ത​ങ്ങ​ൾ​ക്കാ​ണ്. റീ ​സ​ർ​വേയെ തു​ട​ർ​ന്ന് ഭു​മി അ​ള​വ് വ്യ​ത്യാ​സം വ​ന്ന​തി​നാ​ൽ കു​ടി​കി​ട​പ്പ് കി​ട്ടി​യ 10 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ക​രം ഒ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കൊ​ക്കോ​ത​മം​ഗ​ലം കേ​ശാം​പ​റ​മ്പ് തി​ല​ക​ന് ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രം ഒ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങി.
താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​ല​ക​നും കു​ടും​ബ​വും രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. ഭു​രേ​ഖ ത​ഹ​സി​ൽ​ദാ​ർ റ്റി.​വി​ജ​യ​ൻ, ത​ഹ​സി​ൽ​ദാ​ർ വി.​സി. ജ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് രേ​ഖ​ക​ൾ കൈ​മാ​റി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന നി​ര​വ​ധി ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ഈ ​യ​ഞ്ജ​ത്തി​ലൂ​ടെ സാ​ധി​ച്ച​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.
സെ​ന്‍റ് മേ​രീ​സ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും എ​ൻ​ജി​ഒ യൂ​ണി​യ​ൻ, ജോ​യി​ന്‍റ് കൗ​ൺ​സി​ൽ, കെ​ജി​ഒ​എ എ​ന്നീ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ മു​ൻ​കൈ എ​ടു​ത്ത് ജ​ന​റേ​റ്റ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​പി. മ​ധു, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സി. ​സി​ലീ​ഷ്, സി.​ പ്ര​സാ​ദ്, പി.​എ​സ് വി​നോ​ദ്, മ​നോ​ജ് ഷേ​ണാ​യി, പി.​എ​സ് ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.