വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, July 4, 2022 10:39 PM IST
അ​മ്പ​ല​പ്പു​ഴ: വി​നോ​ദയാ​ത്ര​യ്ക്കി​ടെ മു​ക​ളി​ൽ പൂ​ത്തി​രി ക​ത്തി​ച്ച വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് പി​ടി​കൂ​ടി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി​ഒ കെ.​സി. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​ന്ന​പ്ര​യി​ൽനി​ന്നും ത​ക​ഴി​യി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജ​യ പി​ള്ളയു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​മ്പ​ൻ എ​ന്ന പേ​രി​ലെ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ മു​ക​ളി​ലാ​ണ് പൂ​ത്തി​രി ക​ത്തി​ച്ച് ആ​ഘോ​ഷം ന​ട​ത്തി​യ​ത്.
കൊ​ല്ല​ത്തു​നി​ന്നു മൈ​സൂ​റി​ലേ​ക്ക് ഉ​ല്ലാ​സ യാ​ത്ര പോ​കു​ന്ന​തി​നി​ടെ കൊ​ല്ലം കൊ​ടു​മ​ണി​ലാ​യി​രു​ന്നു സം​ഭ​വം. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ പൂ​ത്തി​രി ക​ത്തി​ച്ച് ആ​ഘോ​ഷം ന​ട​ത്തി​യ​തി​നൊ​പ്പം നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ന് രൂ​പമാ​റ്റ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട ആ​ർടിഒയി​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ് ന​ൽ​കി. വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ലാ​യ​ത് ആ​ല​പ്പു​ഴ ആ​ർടി​ഒ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ര​ണ്ടു ഡ്രൈ​വ​ർ​മാ​രു​ടെ​യും ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ച​താ​യി സം​ഘാം​ഗം ശ​ര​ത് സേ​ന​ൻ ​പ​റ​ഞ്ഞു.