സാ​ജ​ൻ കാ​യി​പ്പു​റ​ത്തി​ന്‍റെ മ​ഴ​ക്കാ​ല പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു ന​ട​ത്തി
Monday, July 4, 2022 10:36 PM IST
മു​ഹ​മ്മ: മ​ഴ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി യു​വ​ക​ർ​ഷ​ക​ൻ സാ​ജ​ൻ കാ​യി​പ്പു​റ​ത്ത് ന​ട​ത്തി​യ പ​ച്ച​ക്ക​റി​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ര​സ്വ​തി ഭ​വ​ന​ത്തി​ൽ സ​ര​സ​മ്മ ഗോ​പി​നാ​ഥ​പ​ണി​ക്ക​രു​ടെ ഒ​രേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് സാ​ജ​ൻ കൃ​ഷി ന​ട​ത്തി​യ​ത്. വെ​ണ്ട, മു​ള​ക്, വെ​ള്ള​രി, കു​റ്റി​പ്പ​യ​ർ, വ​ള്ളി​പ്പ​യ​ർ, പ​ട​വ​ലം, പീ​ച്ചി​ൽ, ത​ക്കാ​ളി തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ വി​ള​വെ​ടു​ത്തു.

ശ്രീ​ജി​ത്ത്‌ സു​കു​മാ​ര​ൻ പു​ല്ലം​പാ​റ പ​ച്ച​ക്ക​റി​യു​ടെ ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം വി​നോ​മ്മ രാ​ജു, കൃ​ഷി ഓ​ഫീ​സ​ർ പി.​എം. കൃ​ഷ്ണ, റെ​നി ശ്രീ​ജി​ത്ത്‌, നി​ഷാ​ന്ത്, നി​ഖി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ശ്ര​മ​ശ​ക്തി അ​വാ​ർ​ഡ് ജേ​താ​വ് പി.​സെ​ൽ​വ​രാ​ജി​നെ​യും കൃ​ഷി ചെ​യ്യാ​ൻ സ്ഥ​ലം ന​ൽ​കി​യ സ​ര​സ​മ്മ ഗോ​പി​നാ​ഥ പ​ണി​ക്ക​രെ​യും മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ പ​ച്ച​ക്ക​റി ക​ട​ക​ളി​ലൂ​ടെ​യാ​ണ് വി​പ​ണ​നം.