അ​ഭി​ഭാ​ഷ​ക​യെ കോ​ട​തി​വ​ള​പ്പി​ല്‍ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Monday, July 4, 2022 10:36 PM IST
മാ​വേ​ലി​ക്ക​ര: അ​ഭി​ഭാ​ഷ​ക​യെ കോ​ട​തി​വ​ള​പ്പി​ല്‍ ആ​ക്ര​മി​ക്കു​ക​യും ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്തു വ​രു​ന്ന അ​ഭി​ഭാ​ഷ​ക​യാ​ണ് പ​രാ​തി​ക്കാ​രി. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സു​മാം​ഗി നി​ല​യ​ത്തി​ല്‍ ഷി​നോ​ജ് ശി​വ​ന് (40) എ​തി​രെ​യാ​ണ് മാ​വേ​ലി​ക്ക​ര സി​ഐ​ക്കു പ​രാ​തി ന​ല്‍​കി​യി​ത്.
ജൂ​ണ്‍ ആ​റി​ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. സി​സി 34/2020-ാം ന​മ്പ​ര്‍ കേ​സി​ല്‍ ജാ​മ്യം എ​ടു​ക്കു​ന്ന​തി​നാ​യി ഷി​നോ​ജ് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ല്‍ എ​ത്തി​യി​രു​ന്നു. പ്ര​തി​ക്കൂ​ടി​ന്‍റെ മു​ന്നി​ലും വ​നി​താ അ​ഭി​ഭാ​ഷ​ക ബെ​ഞ്ചി​ന്‍റെ പി​ന്നി​ലു​മാ​യി നി​ന്ന ഷി​നോ​ജി​നോ​ട് പ​രാ​തി​ക്കാ​രി​യും വ​നി​താ അ​ഭി​ഭാ​ഷ​ക​രും പ്ര​തി​ക്കൂ​ട്ടി​ലേ​ക്ക് ക​യ​റി നി​ല്‍​ക്കാ​ന്‍ പ​റ​ഞ്ഞു. ഈ ​സ​മ​യം ഷി​നോ​ജ് അ​ഭി​ഭാ​ഷ​ക​രെ രൂ​ക്ഷ​മാ​യി നോ​ക്കി. പി​ന്നീ​ട്, മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​യ്ക്കൊ​പ്പം കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ പ​രാ​തി​ക്കാ​രി​യെ ഷി​നോ​ജ് ആ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.