നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പി​ടി​ച്ചെ​ടു​ത്തു
Monday, July 4, 2022 10:36 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ സൗ​ത്ത് സെ​ക്ക​ന്‍ഡ് സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ലു​ള്ള പു​ല​യ​ന്‍​വ​ഴി, വ​ലി​യ​മ​രം, വെ​ള്ള​ക്കി​ണ​ര്‍, ല​ജ​ന​ത്ത്, സ​ക്ക​രി​യ ബ​സാ​ര്‍ എ​ന്നീ പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും പു​ല​യ​ന്‍​വ​ഴി മ​ത്സ്യമാ​ര്‍​ക്ക​റ്റി​ല്‍നി​ന്നു​മാ​യി നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ക​ട​യി​ൽ ഉ​പ​യോ​ഗി​ച്ച​വ​രി​ല്‍നി​ന്ന് പി​ഴ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
120 കി.​ ഗ്രാം ഗ്രോ​സ​റി ക​വ​ര്‍, 2 കി.​ഗ്രാം പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗ്, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള പേ​പ്പ​ര്‍ ഗ്ലാ​സ്-750, തെ​ര്‍​മോ​ക്കോ​ള്‍, ഡി​സ്പോ​സ​ബി​ള്‍ പേ​പ്പ​ര്‍ പ്ലേ​റ്റ്, ഡി​സ്പോ​സി​ബി​ള്‍ സ്പൂ​ണ്‍, പ്ലാ​സ്റ്റി​ക് ബ​ഡ്സ്, പ്ലാ​സ്റ്റി​ക് റാ​പ്പ്, പ്ലാ​സ്റ്റി​ക് സ്ട്രോ ​എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​ര്‍​ഷി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡി​ല്‍ ജെ​എ​ച്ച്ഐമാ​രാ​യ സു​മേ​ഷ് പ​വി​ത്ര​ന്‍, സി. ​ജ​യ​കു​മാ​ര്‍, വി.​ ശി​വ​കു​മാ​ര്‍, കെ. ​സ്മി​ത​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.