പ്ര​തി​ഷ്ഠ 11ന്
Monday, July 4, 2022 10:36 PM IST
ചേ​ര്‍​ത്ത​ല: ക​ണ്ട​മം​ഗ​ലം ആ​റാ​ട്ടു​കു​ളം ശ​ക്തി​വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ല്‍ സ​മ​ര്‍​പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യ ത്രി​ശ​ക്തി സ​മീ​ക്ഷാ സ​ത്ര​ത്തി​ന് അ​ഞ്ചി​നു തി​രി​തെ​ളി​യും. ശ്രീ​കോ​വി​ലി​ലെ പ്ര​തി​ഷ്ഠ 11ന് ​ന​ട​ക്കും. അ​ഞ്ചു ല​ക്ഷ​ത്തോ​ളം ഭ​ക്ത​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ള്ളി​പ്പു​റ​ത്തു​ശേ​രി കു​മാ​ര​ന്‍ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി പി.​പ്ര​സാ​ദ് സ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ദ​രീ​നാ​ഥ്‌​ക്ഷേ​ത്ര മു​ന്‍ റാ​വ​ല്‍​ജി ശ്രീ​ധ​ര​ന്‍​ന​മ്പൂ​തി​ര​പാ​ട് മു​ഖ്യാ​തി​ഥി​യാ​കും. എ​ട്ടി​നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​ത്ര​സ​ന്ദേ​ശ സ​മ്മേ​ള​നം ദേ​വ​സ്വം വ​കു​പ്പു​മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​മ്പ​തി​നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഫി​ഷ​റീ​സ് ദേ​വ​സ്വം വ​കു​പ്പു​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി.​കെ. ഷാ​ജി​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​കും. 11ന് ​രാ​വി​ലെ 6.40ന് ​പ്ര​തി​ഷ്ഠ. ഒ​മ്പ​തി​നു ന​ട​ക്കു​ന്ന ക്ഷേ​ത്ര​സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​മി​ഴ്‌​നാ​ട് ദേ​വ​സ്വം മ​ന്ത്രി ശേ​ഖ​ര്‍​ബാ​ബു ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും.