ത​ക​ഴി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ സാ​ഹി​ത്യ​സ​ദ​സ് ന​ട​ത്തി
Sunday, July 3, 2022 10:47 PM IST
എ​ട​ത്വ: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ സ്മ​ര​ണ​ക​ളാ​ല്‍ ദീ​പ്ത​മാ​യ ത​ക​ഴി സ്മൃ​തി മ​ണ്ഡ​പം സ​ന്ദ​ര്‍​ശി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ സ്മൃ​തി​യാ​ത്ര​യി​ല്‍ വാ​യ​നാ പ​ക്ഷാ​ച​ര​ണ മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.
അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ല​ളി​ത ക​ലാ അ​ക്കാ​ദ​മി ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര ജേ​താ​വും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ അ​ലി​യാ​ര്‍ മാ​ക്കി​യി​ല്‍ സാ​ഹി​ത്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് ജെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ള്‍ ക​ഥ​ക​ളും ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു. ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, ജെ. ചാ​ക്കോ​ച്ച​ന്‍, ​ഷീ​ജ​മ്മ ജോ​യി, ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, മി​ഷേ​ല്‍ ട്രീ​സ ജ​യിം​സ്, സ്റ്റെ​ഫി കെ. ​സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.