മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം
Sunday, July 3, 2022 10:47 PM IST
ചേ​ര്‍​ത്ത​ല: മ​ൺ​സൂ​ൺ കാ​ല​ത്തി​ൽ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കുവേ​ണ്ടി നേ​വി, തീ​ര​ദേ​ശ പോ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ്, ക​ട​ലി​ൽ ഇ​റ​ക്കാ​ൻ ക​ഴി​യു​ന്ന ആം​ബു​ല​ൻ​സ് എ​ന്നി​വ ഉ​ണ്ടാ​യി​ട്ടും ഈ​വ​ക കാ​ര്യ​ങ്ങ​ൾ ഒ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ല​ല്ലെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി​ട്ടാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണു​ന്ന​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മ്പി ച​ക്കു​ങ്ക​ൽ, ബി​ജു കോ​യി​ക്ക​ര, സാ​ബു ത​യ്യി​ൽ, ജോ​സ് ആ​ലു​ങ്ക​ൽ, സേ​വ്യ​ർ, ജി. ​ജ​പ്പ​ൻ, ഔ​സേ​പ്പ്, കു​ഞ്ഞു​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.