കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം
Sunday, July 3, 2022 10:47 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ 2019-20 അ​ധ്യ​യ​നവ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​നത​ല​ത്തി​ല്‍ സി​ബി​എ​സ്ഇ/​ഐ​സി​എ​സ്ഇ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ ഉ​ന്ന​തവി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ജി​ല്ലാത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച സ്കൂ​ളു​ക​ള്‍​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ആ​ല​പ്പു​ഴ തു​മ്പോ​ളി മാ​താ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന വി​ത​ര​ണ​വും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് നി​ര്‍​വ​ഹി​ച്ചു. മാ​ത സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ജ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് എ​സ്‌. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ, ജി.​ സ​ദാ​ന​ന്ദ​ന്‍, എ​ന്‍.​ഐ. ഉ​തു​പ്പ്, ആ​ര്‍.​എ​ല്‍. ആ​ന​ന്ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.