ആലപ്പുഴ: കെഎസ്ആർടിസി ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ, എടത്വ, ആലപ്പുഴ, ചേർത്തല ഓഫീസുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്പോർട്ട് ഓഫീസ് ചുറ്റി പ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, എ.പി. ജയപ്രകാശ്, കെ.എം. സിദ്ധാർഥൻ, കെ.ജെ. ആന്റണി എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധയോഗവും
കരിദിനാചരണവും നടത്തി
ആലപ്പുഴ: ശമ്പള പരിഷ്കരണം വൈകുന്നതിനെതിരേ തിരുവനന്തപുരം ജലഭവനു മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയേകി കെഡബ്ല്യുഎഎസ്എ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി ആലപ്പുഴ ഡിവിഷന് ഓഫീസിനു മുന്നിലും ചേര്‍ത്തല, കായംകുളം, മാവേലിക്കര, ഹരിപ്പാട്, എടത്വ എന്നീ സബ് ഡിവിഷനിലും പ്രതിഷേധയോഗവും കരിദിനവും ആചരിച്ചു.
ആലപ്പുഴ ഡിവിഷന് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിക്കു ജില്ലാ പ്രസിഡന്റ് പി.ആര്. ജോണ്‍, ജില്ലാ സെക്രട്ടറി സി.പി. ശിവദാസ് എന്നിവര്‍ നേതൃത്വം നല്കി. എച്ച്. കണ്ണന്, കെ.എസ്. ജോമോന്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.