വ​യോ​ധി​ക​യ​യു​ടെ ദു​രൂ​ഹ​മ​ര​ണം: നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​ം
Sunday, July 3, 2022 10:47 PM IST
മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്നി​ൽ വ​യോ​ധി​ക​യ​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് കെ​ട്ടി​ട​ത്തി​ൽ വീ​ട്ടി​ൽ അം​ബുജാ​ക്ഷി​യ​മ്മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ചാ​ണ് എം​പി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.
സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യു​മി​ല്ലാ​തി​രു​ന്ന അ​ംബുജാ​ക്ഷി​യ​മ്മ​യു​ടെ അ​സ്ഥി​കൂ​ടം, കാ​ണാ​താ​യി 27 ദി​വ​സം ക​ഴി​ഞ്ഞ് ആ​ർ​ക്കും ന​ട​ന്നു​ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത കു​റ്റി​കാ​ട്ടി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.
അം​ബു​ജാ​ക്ഷി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും എം​പി ആ​ശ്വ​സി​പ്പി​ച്ചു. താ​ൻ നേ​ര​ത്തെ ഡി​ജി​പി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സും ക്രൈം ​ബ്രാ​ഞ്ചും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഉ​ർ​ജി​ത​മ​ാക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല​ക്‌​സ് മാ​ത്യു, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ബി​ജു വ​ലി​യ​വീ​ട​ൻ, ടോം ​ന​ടു​വി​ലേ​ടം, മ​നോ​ജ് കെ​ട്ടി​ട​ത്തി​ൽ എ​ന്നി​വ​രും എം​പിയോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.