ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണം
Sunday, July 3, 2022 10:47 PM IST
ആ​ല​പ്പു​ഴ: ഈ ​മാ​സം 21ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ലെ (എ​രു​മ​ക്കു​ഴി) വോ​ട്ട​ര്‍​മാ​രാ​യ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, നി​യ​മാ​നു​സൃ​ത ക​മ്പ​നി​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ടു ചെ​യ്യു​ന്ന​തി​ന് സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ള്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​തി​ന് വാ​ര്‍​ഡി​ലെ വോ​ട്ട​റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

‘ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം
വ​ർ​ധി​പ്പി​ക്ക​ണം’

അ​മ്പ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ ബോ​ർ​ഡ്, കോ​ർ​പറേ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ന​പ്ര​തി​നി​ധിസ​ഭ​ക​ളി​ലും ഭി​ന്ന​ശേ​ഷിക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഡി​ഫ​റ​ന്‍റി​ലി ഏ​ബി​ൾ​ഡ് പേ​ഴ്സ​ൺ​സ് വെ​ൽ​ഫെ​യ​ർ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആവശ്യപ്പെട്ടു. എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​ച്ച്. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​സ്. ഹ​രി​കു​മാ​ർ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, അ​ഡ്വ. പ​ര​ശു​വ​ക്ക​ൽ മോ​ഹ​ന​ൻ, എ. ​മ​ഹേ​ന്ദ്ര​ൻ, ഗി​രീ​ഷ് കീ​ർ​ത്തി, ആ​ര്യാ ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.