താ​യ​ങ്ക​രി-​ച​മ്പ​ക്കു​ളം റോ​ഡ് അ​പ​ക​ടഭീ​ഷ​ണി​യി​ല്‍
Sunday, July 3, 2022 10:47 PM IST
എ​ട​ത്വ: താ​യ​ങ്ക​രി-​ച​മ്പ​ക്കു​ളം റോ​ഡി​നു വീ​തി​യി​ല്ലാ​ത്ത​തും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​തി​നെതു​ട​ര്‍​ന്ന് അ​പ​ക​ടഭീ​ഷ​ണി​യി​ല്‍. റോ​ഡ് നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യും എ​സി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​ട​ത്വ-​ താ​യ​ങ്ക​രി-​ച​മ്പ​ക്കു​ളം റോ​ഡാ​ണ് വീ​തി​ക്കു​റ​വ് മൂ​ലം ഗ​താ​ഗ​ത​ത്തി​നു ത​ട​സം നേ​രി​ടു​ന്ന​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ സൈ​ഡ് ന​ല്‍​കു​മ്പോ​ള്‍ ഉ​രസു​ക​യോ റോ​ഡി​ന്‍റെ തി​ട്ട​യി​ടി​യു​ക​യോ താ​ഴു​കയോ ചെ​യ്യാ​റു​ണ്ട്. ടി​പ്പ​ര്‍ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നു പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട കു​ഴി​ക​ളും യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളും പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യി​ട്ടും സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ പോ​ലും അ​ധി​ക്യ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല. പൈ​പ്പ് സ്ഥാ​പി​ക്ക​ലി​നും കേ​ബി​ളി​നു​മാ​യി എ​ടു​ത്ത കു​ഴി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പ​തി​ക്കു​ന്ന​ത്.

പാ​ല​പ്പ​റ​മ്പി​നു സ​മീ​പം പൈ​പ്പ് ക​ലു​ങ്ക് നി​ര്‍​മി​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. എ.​സി റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഭാ​രം ക​യ​റ്റി​യ നൂ​റു ക​ണ​ക്കി​നു ടി​പ്പ​ര്‍ ലോ​റി​ക​ളാ​ണ് ഇ​തു​വ​ഴി ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് വീ​തി കൂ​ട്ടി ഉ​യ​ര്‍​ത്തി പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നും ടോ​റ​സ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് നീ​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.