പാ​ല​ത്തി​ല്‍നി​ന്നു തോ​ട്ടി​ല്‍ വീ​ണ വ​യോ‌​ധി​ക​ൻ മ​രി​ച്ചു
Sunday, July 3, 2022 10:44 PM IST
എ​ട​ത്വ: പാ​ല​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി തോ​ട്ടി​ല്‍ വീ​ണ് റി​ട്ട. സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ ചെ​ക്കി​ടി​ക്കാ​ട് ചെ​ത്തി​ക്ക​ള​ത്തി​ല്‍ കു​ര്യ​ന്‍ ചാ​ക്കോ (74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ചെ​ക്കി​ടി​ക്കാ​ട് ന​ന്നാ​ട്ടു​മാ​ലി​ല്‍ തോ​ട്ടി​ല്‍ വെ​ള്ളി​മം​ഗ​ലം പാ​ല​ത്തി​ല്‍ നി​ന്നു താ​ഴേ​ക്കു വീ​ണാ​ണ് അ​പ​ക​ടം.
പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ക​ട​യി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ച്ച- ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ്മാ​താ ഹൈ​സ്‌​കൂ​ള്‍ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ള്‍: ഉ​ല്ലാ​സ്, ഉ​ഷ​സ്.