റ​ണ്ണിം​ഗ് ഓ​ൺ റോ​ഡ്: നാ​ളെമു​ത​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം
Sunday, July 3, 2022 10:44 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ തെരഞ്ഞെ​ടു​പ്പി​നു​ള്ള അ​ഞ്ചു കി​ലോ മീ​റ്റ​ർ റ​ണ്ണിം​ഗ് ഓ​ൺ റോ​ഡ് എ​ൻ​ഡു​റ​ൻ​സ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നാ​ളെ മു​ത​ൽ 13 വ​രെ​യും 19 മു​ത​ല്‍ 24 വ​രെ​യും ദി​വ​സ​വും രാ​വി​ലെ അ​ഞ്ചുമു​ത​ൽ 11 വ​രെ​യുമാണ് നി​യ​ന്ത്ര​ണം.
മാ​രാ​രി​ക്കു​ളം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ തി​രു​വി​ഴ ജം​ഗ്ഷ​ന് 200 മീ​റ്റ​ർ വ​ട​ക്കുവ​ശം വ​രെ​യും ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ന് കി​ഴ​ക്കു​വ​ശം മു​ത​ൽ പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡി​ലൂ​ടെ, ഗ​വ​ൺ​മെ​ന്‍റ് മു​സ്‌ലിം എ​ൽ​പി സ്കൂ​ൾ വ​രെ​യു​മാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മ​റ്റു വ​ഴി​ക​ൾ സ്വീ​ക​രി​ച്ച്, നി​യ​ന്ത്ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു.