ക​ലി​തു​ള്ളി ക​ട​ൽ, വീ​ടു​ക​ൾ ത​ക​ർ​ന്നു
Sunday, July 3, 2022 10:44 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു, നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം അ​യോ​ധ്യാ ന​ഗ​റി​നു സ​മീ​പ​മാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ചയാ​യി തു​ട​രു​ന്ന ക​ട​ലാ​ക്ര​മ​ണം ശ​നി​യാ​ഴ്ച മു​ത​ലാ​ണ് അ​തി​ശ​ക്ത​മാ​യ​ത്. ഈ ​ഭാ​ഗ​ത്ത് പു​ലി​മു​ട്ടോ​ടു കൂ​ടി​യ ക​ട​ൽ​ഭി​ത്തി​ക്ക് എ​സ് റ്റി​മേ​റ്റ് ത​യാ​റാ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ഇ​വ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യാ​ണ് ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.

പു​തു​വ​ൽ ജ​ന​ക​മ്മ ഷൈ​ലേ​ന്ദ്ര​ൻ, സു​ഭാ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് പ​ത്തോ​ളം വീ​ടു​ക​ൾ ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

തീ​ര​പ്ര​ദേ​ശം ക​ടു​ത്ത ത​ക​ർ​ച്ച​യി​ലാ​യി​ട്ടും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രാ​രും ത​ന്നെ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് തീ​രവാ​സി​ക​ൾ പ​റ​യു​ന്ന​ത്.​ നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ക​ട​പു​ഴ​കി.

മൂ​ന്നു മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യാ​ണ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.​ പു​ന​ർഗേ​ഹം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​ര​ധി​വാ​സ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥ​ലം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ പു​ന​ര​ധി​വാ​സം യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല.

സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ആ​റും വീ​ടു നി​ർ​മാ​ണ​ത്തി​ന് നാ​ലും ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ ഈ തു​ക​യ്ക്ക് സ്ഥ​ലം വാ​ങ്ങാ​നോ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നോ ക​ഴി​യാ​ത്ത​താ​ണ് തീ​ര​ദേ​ശ വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.​

മ​ഴ ഈ ​രീ​തി​യി​ൽ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ക​ട​ലാ​ക്ര​മ​ണം ഇ​നി​യും കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യും തീ​രം ഒ​രു ദു​ര​ന്ത ഭൂ​മി​യാ​യി മാ​റു​ക​യും ചെ​യ്യും. സ​മ​യ ബ​ന്ധി​ത​മാ​യി പു​ലി​മു​ട്ടോ​ടു കൂ​ടി ക​ട​ൽഭി​ത്തി നി​ർ​മി​ക്കാ​നോ, ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​ട​ൽഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ത​യാ​റാ​കാ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ തീരവാസികൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു കാ​ര​ണം.